പ്യോംഗ്യോംഗ്: ഗുവാമിലെ അമേരിക്കന്‍ വ്യോമത്താവളം ആക്രമിക്കുമെന്ന് ഉത്തര കൊറിയയുടെ ഭീഷണി. വിരട്ടാന്‍ നോക്കിയാല്‍ പാഠം പഠിപ്പിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ ഭീഷണി. യുദ്ധഭീഷണി തുടര്‍ന്നാല്‍ മധ്യ ദൂര മിസൈലായ ഹാസ്വോങ് 12 ഗുവാമില്‍ പതിക്കുമെന്നാണ് ഉത്തര കൊറിയ തിരിച്ചടിച്ചിരിക്കുന്നത്.ഇതോടെ ആണവായുധ പരീക്ഷണത്തിന്റെ പേരിലുള്ള അമേരിക്ക-ഉത്തര കൊറിയ തര്‍ക്കം കൂടുതല്‍ രൂക്ഷമായി.

പസിഫിക് സമുദ്രത്തില്‍ ഗുവാം ദ്വീപിലെ അമേരിക്കന്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തുമെന്നാണ് ഉത്തര കൊറിയയുടെ ഭീഷണി. അമേരിക്കയെ വിരട്ടാന്‍ നോക്കിയാല്‍ പാഠം പഠിപ്പിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്‌ക്കാണ് മണിക്കൂറുകള്‍ക്കുള്ളിലെ കൊറിയന്‍ മറുപടി. യുദ്ധഭീഷണി തുടര്‍ന്നാല്‍ മധ്യദൂര മിസൈലായ ഹാസ്വോങ് 12 ഗുവാമില്‍ പതിക്കുമെന്ന് ഉത്തര കൊറിയ തിരിച്ചടിച്ചിരിക്കുന്നത്.

ഉത്തര കൊറിയന്‍ സൈന്യം ആക്രമണത്തിനുള്ള പദ്ധതി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.പ്രസിഡന്റ് കിങ് ജോണ്‍ ഉംങ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നും കൊറിയന്‍ പീപ്പിള്‍സ് ആര്‍മി വക്താവ് അറിയിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു .ഐക്യരാഷ്‌ട്ര സഭ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഉത്തര കൊറിയ അമേരിക്കന്‍ ബന്ധം കലുഷിതമായിരുന്നു. ഉപരോധത്തിനായി സ്വാധീനം ചെലുത്തിയ അമേരിക്കയ്‌ക്ക് ശക്തമായി തിരിച്ചടി നല്‍കുമെന്ന് അന്നേ വ്യക്തമാക്കിയതാണ് ഉത്തര കൊറിയ.

ഉത്തര കൊറിയ വിഷയത്തില്‍ ന്യൂജേഴ്‌സിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം ഇത് വരെയുള്ളതില്‍ വച്ച് ഏറ്റവും മൂര്‍ച്ചയേറിയതായിരുന്നു. അമേരിക്കന്‍ വന്‍കര വരെ പ്രയോഗിക്കാന്‍ ശേഷിയുണ്ടെന്ന് അവകാശപ്പെട്ട് രണ്ട് തവണയാണ് ഉത്തര കൊറിയ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ആണവപരീക്ഷണം നടത്തിയത്.