കാസര്‍കോട്: മല്‍സ്യ ബന്ധനത്തിനിടെ കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്ത് കടലില്‍ ബോട്ടുമറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. നീലേശ്വരം അഴിത്തലയില്‍ ബോട്ടുമറിഞ്ഞ് കാണാതായ പുതിയവളപ്പ് കടപ്പുറത്തെ സുനിലിന്റെ മൃതദേഹമാണ് പുറംകടലില്‍ മല്‍സ്യ ബന്ധനം നടത്തുകയായിരുന്ന തൊഴിലാളികള്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ പുറംകടലില്‍ മൃതദേഹം കണ്ട മല്‍സ്യ തൊഴിലാളികള്‍ വിവരം തീരദേശ പോലീസിനെ അറിയിക്കുകയായിരുന്നു.

തീരദേശ പോലീസ് പുറംകടലിലെത്തി തിരിച്ചറിഞ്ഞ മൃദദേഹം രാത്രി ഏഴ് മണിയോടെ അഴിത്തലയില്‍ എത്തിച്ചു. ജില്ലാ കളക്ടര്‍ ജീവന്‍ ബാബു, നഗരസഭാ ചെയര്‍മാന്‍ പി.ജയരാജന്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി വെള്ളിയാഴ്ചയാണ് അഴിത്തലയില്‍ മല്‍സ്യ ബന്ധനത്തിനിടെ ബോട്ട് മറിഞ്ഞാണ് സുനിലിനെ കാണാതായത്.