2.3 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യയിൽ നിന്നും ഒമാനിലേക്ക് നടന്നത്

മസ്കറ്റ്: ഒമാനും ഇന്ത്യയും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ സാമ്പത്തിക വർഷം 50 ശതമാനം കൂടിയെന്ന് ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പണ്ടേ. ഇന്ത്യൻ ഭക്ഷ്യ വസ്തുക്കൾക്ക് പ്രിയമേറിയതാണ് ഇറക്കുമതി കൂടാൻ കാരണമെന്ന് ഒമാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. 2017 - 2018 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര തോത് ആറു ബില്യൺ അമേരിക്കൻ ഡോളറിൽ ആണ് എത്തി നില്‍ക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2.3 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യയിൽ നിന്നും ഒമാനിലേക്ക് നടന്നത്, അതോടൊപ്പം 3.7 ബില്യൺ ഡോളറിന്റെ ഇറക്കുമതിയും ഒമാനിൽ നിന്നും ഈ കാലയളവിൽ നടന്നിട്ടുണ്ട്. നാല് ബില്യൺ അമേരിക്കൻ ഡോളർ മാത്രമായിരുന്നു ആയിരുന്നു 2016 - 2017 സാമ്പത്തിക വർഷത്തിലെ ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര തോത്.

വ്യവസായ രംഗത്ത സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടു മസ്കറ്റ് ഇന്ത്യൻ എംബസ്സിസംഘടിപ്പിച്ച ബിസിനസ്സ് മീറ്റിൽ ഒമാനിലെ സർക്കാർ പ്രതിനിധികളും വ്യവസായികളും പങ്കെടുത്തു.