മുംബൈ: സുപ്രീംകോടതി നിര്‍ദേശം ലംഘിച്ച് മുംബൈയില്‍ 49 അടി ഉയരത്തില്‍ മനുഷ്യപിരമിഡ് തീര്‍ത്ത് ജന്‍മാഷ്‌ടമി ആഘോഷം. കയറില്‍ ഉയരത്തില്‍ കെട്ടിയ തൈരുകുടങ്ങള്‍ മനുഷ്യപിരമിഡ് തീര്‍ത്ത് അടിച്ച് പൊട്ടിക്കുന്ന ദഹി ഹണ്ടിയെന്ന ആഘോഷം ഇരുപത് അടി ഉയരത്തിലേ ആകാവൂ എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഇത് ലംഘിച്ചാണ് മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ ആഘോഷം നടന്നത്. ഞാന്‍ നിയമം ലംഘിക്കും എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ചുകൊണ്ടാണ് താനെയില്‍ ചിലര്‍ ആഘോഷത്തില്‍ പങ്കെടുത്തത്.രാജ് താക്കറെ അടക്കമുള്ള രാഷ്‌ട്രീയ നേതാക്കള്‍ സുപ്രീംകോടതി നിര്‍ദേശം ലംഘിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ദഹി ഹണ്ടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് മനുഷ്യപിരമിഡില്‍നിന്നും വീണ് മാരകമായി പരിക്കേല്‍ക്കാറുണ്ടെന്നത് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു ആഘോഷത്തിന് സുപ്രീകോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
