രാജുവിന്‍റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റത് മൂലമുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
കൊല്ലം: ഇരവിപുരത്ത് മദ്യലഹരിയിൽ അച്ഛനെ തലയ്ക്കടിച്ച് കൊന്ന മകനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. ഇരവിപുരം സ്വദേശി അശ്വിനാ (24)ണ് പ്രതി. അച്ഛൻ രാജുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.
തിരുവോണദിവസം (ശനിയാഴ്ച) രാത്രിയിലായിരുന്നു സംഭവം. മദ്യപിച്ച് എത്തിയ അശ്വിനും അച്ഛനുമായി വാക്ക് തർക്കം ഉണ്ടായി. വാക്ക് തർക്കം കയ്യാങ്കളിയില്‍ എത്തിയതോടെ അശ്വിൻ അച്ഛൻ രാജുവിനെയും അമ്മ സരസ്വതിയെയും തലയ്ക്കടിച്ച് വീഴ്തി. ഗുരുതരമായി പരിക്ക് പറ്റിയ രാജുവിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുൻപ് മരണമടഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയ രാജുവിന്‍റെ ഭാര്യ സരസ്വതി ഇപ്പോള്‍ കൊല്ലം ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രാജുവിന്‍റെ മൃതദേഹം പൊലീസ് നടപടികള്‍ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുകള്‍ക്ക് വിട്ടുകൊടുത്തു.
രാജുവിന്‍റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റത് മൂലമുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. വാരിയെല്ലുകള്‍ക്കും പൊട്ടലേറ്റിറ്റുണ്ട്. സ്ഥിരം മദ്യപാനിയായ അശ്വിൻ കഞ്ചാവ് വില്പന കേസിലെ പ്രതിയാണന്നും പൊലീസ് പറയുന്നു.
