ശ്രദ്ധ കേരള രാഷ്ട്രീയത്തിൽ കോണ്‍ഗ്രസ് ദേശീയ നയംമാറണം ബിജെപി വിരുദ്ധർക്കൊപ്പം ഒന്നിക്കണം
തിരുവനന്തപുരം: എഐസിസി നേതൃത്വത്തിലേക്ക് ഇല്ലെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെയാകും തന്റെ ശ്രദ്ധയെന്നും ഉമ്മൻചാണ്ടി. കർണ്ണാടക തെരഞ്ഞെടുപ്പിലെ പാഠം ഉൾക്കൊണ്ട് ദേശീയ തലത്തിൽ പാർട്ടി നയം മാറണമെന്നും ഉമ്മൻചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒന്നിനുപിറകെ ഒന്നായി തെരഞ്ഞെടുപ്പ് തോൽവികളും, ദുർബ്ബലമാകുന്ന സംഘടനാ സംവിധാനവും എഐസിസിയെ പ്രതിസന്ധിയിലാക്കുമ്പോഴും ദില്ലിയിലേക്ക് ഉമ്മൻചാണ്ടിയില്ലെന്ന് തന്നെയാണ് നിലപാട്.
എ.കെ.ആന്റണിയുടെ വഴിയല്ല തന്റേത് എന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. കർണ്ണാടക തെരഞ്ഞെടുപ്പ് പാഠമാണ്. ബിജെപി വിരുദ്ധരെ ഒന്നിപ്പിക്കണം, പാർട്ടി നയം മാറണം. കേരളത്തിലെ പ്രതിപക്ഷ പ്രവർത്തനങ്ങൾ ദുർബ്ബലമെന്ന ആക്ഷേപങ്ങളെയും വിമർശനാത്മകമായി ഉൾക്കൊള്ളുന്നു മുൻമുഖ്യമന്ത്രി. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് ശേഷം കെപിസിസിയിൽ നേതൃമാറ്റമുണ്ടാകുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
