2016ലാണ് മഹതിർ ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്തേക്ക് മാറിയത്.

ക്വാലലംപ്പുര്‍: മലേഷ്യൻ പൊതുതെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി മഹതിർ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികൾക്ക് ചരിത്ര വിജയം. പ്രതിപക്ഷ സഖ്യം 115 സീറ്റുകളിൽ നേടിയാണ് അധികാരമുറപ്പിച്ചത്. കഴിഞ്ഞ അറുപത് വർഷമായി അധികാരത്തിലുള്ള നജീബ് റസാഖിന്റെ ദേശീയ സഖ്യത്തെ തോൽപ്പിച്ചാണ് 92കാരനായ മഹതിറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ വിജയം. 

2016ലാണ് മഹതിർ ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്തേക്ക് മാറിയത്. ചൊവ്വാഴ്ച സത്യപ്രതിജ്ഞ കഴിയുന്നതോടെ ലോകത്തിലെ ഏറ്റവും പ്രായമേറിയ പ്രധാനമന്ത്രിയാകും മഹതിർ മുഹമ്മദ്.