കീഴടങ്ങാനുള്ള സാധ്യത വൈദികരുടെ അഭിഭാഷകൻ തള്ളി സുപ്രീം കോടതി തീർപ്പ് വരെ കാത്തിരിക്കാനാണ് തീരുമാനം
കൊച്ചി: ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങി വൈദികർ. കീഴടങ്ങാനുള്ള സാധ്യത വൈദികരുടെ അഭിഭാഷകൻ തള്ളി. സുപ്രീം കോടതി തീർപ്പ് വരെ കാത്തിരിക്കാനാണ് തീരുമാനം.
എന്നാല്‍ അന്വേഷണസംഘം വൈദികർക്കെതിരെ തെളിവുകൾ ശേഖരിക്കുകയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്ത ഈ സാഹചര്യത്തിൽ മുൻ തീരുമാനപ്രകാരം അറസ്റ്റിലേക്ക് നീങ്ങുകയാണ് ക്രൈംബ്രാഞ്ച്. വൈദികരുടെ ഒളിത്താവളങ്ങളെക്കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന കിട്ടിയെന്നാണ് വിവരം.
കേസെടുത്ത് പത്ത് ദിവസത്തിനുള്ളിലാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് പൂർത്തിയാക്കിയത്. വൈദികർ ബലാൽസംഗം ചെയ്തെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസന്വേഷണം. നിയമം നിയമത്തിന്റെ വഴിയേ പോകട്ടേ വൈദികർക്കെതിരായ നടപടി കാനോൻ നിയമപ്രകാരം ഉണ്ടാകുമെന്നുമായിരുന്നു ഓർത്തഡോക്സ് സഭയുടെ പ്രതികരണം.
