കുത്തിവച്ച മയക്കുമരുന്നിന്റെ അളവ് കൂടി വിദ്യാര്‍ത്ഥി മരിച്ചു

First Published 1, Mar 2018, 9:45 AM IST
overdose of  drug use student died
Highlights
  • മയ്ക്കുമരുന്നിന്റെ അമിത ഉപയോഗമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം

ബംഗളൂരു: കുത്തിവച്ച മയക്കുമരുന്നിന്റെ അളവ് കൂടി 29കരനായ സിഎ വിദ്യാര്‍ത്ഥി മരിച്ചു.  ബംഗളുരുവിലെ ബനസ്വതിയില്‍ ചൊവ്വാഴ്ച രാത്രിയാണ് വിദ്യാര്‍ത്ഥി മരിച്ചത്. ശ്രീനിവാസ് എന്ന യുവാവാണ് മരിച്ചത്. കുല്ലപ്പ പ്രദേശവാസിയായ ശ്രീനിവാസ് സിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

മയ്ക്കുമരുന്നിന്റെ അമിത ഉപയോഗമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. 

വിവാഹത്തെ കുറിച്ച് സംസാരിക്കാന്‍ ശ്രീനിവാസ് തന്റെ കാമുകിയോട് ബുധനാഴ്ച ഹോട്ടല്‍ മുറിയിലേക്ക് എത്താന്‍ ആവശ്യപ്പെട്ടിരുന്നു. അവള്‍ മുറിയിലെത്തിയപ്പോള്‍ ശ്രീനിവാസ് അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സംഭവ സ്ഥലത്തുനിന്ന് മയക്കുമരുന്ന് കുത്തി വയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ച് ലഭിച്ചതായും ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും പൊലീസ് പറഞ്ഞു. ശരീരത്തില്‍ മരുന്ന് കുത്തി വച്ചതിന്റെ അടയാളമുണ്ട്. ഇയാള്‍ മയക്കുമരുന്ന് കുത്തിവച്ചതാകാമെന്നും അതായിരിക്കാം മരണകാരണമെന്നുമാണ് പൊലീസ് അനുമാനം.
 

loader