കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് സൗദിയില്‍ നിന്ന് വലിയ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഇതുതന്നെയാണ് സൗദിയുമായുള്ള സൗഹൃദത്തില്‍ വിള്ളല്‍ വീഴ്ത്തില്ലെന്ന് പറയാന്‍ കാരണമെന്നും ഇമ്രാന്‍ വിശദീകരിച്ചു. അതേസമയം ജമാല്‍ ഖഷോഗിയുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
ലാഹോര്‍: ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിലെ സ്ഥിരീകരണത്തിന് പിന്നാലെ സൗദിയ്ക്കെതിരെ അന്താരാഷ്ട്രാ സമൂഹത്തില്‍ വലിയ സമ്മര്‍ദ്മാണ് ഉയരുന്നത്. അമേരിക്കയും ബ്രിട്ടനുമെല്ലാം സൗദിയെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചത്. അതിനിടയിലാണ് സൗദിയോടുള്ള നിലപാട് പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ രംഹഗത്തെത്തിയത്.
നിലവിലെ സാഹചര്യത്തില്‍ സൗദിയെ ഒറ്റപ്പെടുത്താനില്ലെന്ന നിലപാടിലാണ് പാക്കിസ്ഥാന്‍. സൗദിയുമായുള്ള ബന്ധത്തില്‍ ഒരു തരത്തിലുള്ള വിടവും ആഗ്രഹിക്കുന്നില്ലെന്ന് ഇമ്രാന്‍ വ്യക്തമാക്കി. നാളെ സൗദിയില്‍ നടക്കാനിരിക്കുന്ന നിക്ഷേപക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റിയാദിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് മിഡില്‍ ഈസ്റ്റ് ഐയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രി നിലപാട് വിശദീകരിച്ചത്. ജമാല്‍ ഖഷോഗി വിഷയവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങള്‍ സൗദിയില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് സൗദിയില്‍ നിന്ന് വലിയ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഇതുതന്നെയാണ് സൗദിയുമായുള്ള സൗഹൃദത്തില്‍ വിള്ളല്‍ വീഴ്ത്തില്ലെന്ന് പറയാന്‍ കാരണമെന്നും ഇമ്രാന്‍ വിശദീകരിച്ചു. അതേസമയം ജമാല്‍ ഖഷോഗിയുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
