1430 പേരെയും രക്ഷപ്പെടുത്തിയതായി എംബസി

ദില്ലി:നേപ്പാളിൽ കുടുങ്ങിയ കൈലാസ് മാനസരോവര്‍ തീര്‍ഥാടകരായ എല്ലാവരെയും രക്ഷപ്പെടുത്തിയെന്ന് ഇന്ത്യൻ എംബസി. ഇന്ന് 160 പേരയാണ് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയത്. ഇതോടെ സിമിക്കോട്ടിലും ഹിൽസയിലുമായി കുടങ്ങിയ 1430 പേരെയും രക്ഷപ്പെടുത്തിയെന്ന് എംബസി വ്യക്തമാക്കി. ഇവരെ നേപ്പാള്‍ ഗഞ്ചിലും സുര്‍ഖേത്തിലേയ്ക്കുമാണ് മാറ്റിയത്.

ഹിൽസയിൽ 38 മലയാളികളും കാഠ്മണ്ഡു വഴി തിങ്കളാഴ്ച കൊച്ചിയിൽ തിരിച്ചെത്തുമെന്നാണ് വിവരം. ഇക്കഴിഞ്ഞ 21 നാണ് മുപ്പത്തിയേഴംഗ തീര്‍ത്ഥാടക സംഘം കേരളത്തില്‍ നിന്ന് കൈലാസ മാനസസരോവര്‍ സന്ദര്‍ശനത്തിന് പോയത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി 27 ന് മടങ്ങാനിരിക്കേയാണ് കാലാവസ്ഥ പ്രതികൂലമായത്.