ഉച്ചയ്ക്ക് 12 മണിയ്ക്ക് ഗഡ്കരിയുടെ ഓഫീസില്‍ വച്ചാണ് കൂടിക്കാഴ്ച്ച.

ദില്ലി: കീഴാറ്റൂരില്‍ മേല്‍പ്പാത പണിയുന്നതിനുള്ള സാധ്യതകള്‍ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര ഉപരിതലഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തും. 

ഉച്ചയ്ക്ക് 12 മണിയ്ക്ക് ഗഡ്കരിയുടെ ഓഫീസില്‍ വച്ചാണ് കൂടിക്കാഴ്ച്ച. തളിപ്പറമ്പ് ടൗണില്‍ നിന്നുള്ള മേല്‍പ്പാത നിര്‍മ്മാണത്തോടെ എതിര്‍പ്പില്ലെന്ന് ജെയിംസ് മാത്യു എംഎല്‍എ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ സാധ്യത പരിശോധിക്കാന്‍ മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ കാണുന്നത്.