കോണ്‍ഗ്രസ് ജാതി രാഷ്ട്രീയം പയറ്റുന്നതായി നരേന്ദ്ര മോദി
ബെംഗളൂരു: കര്ണ്ണാടക തെരഞ്ഞെടുപ്പില് തങ്ങളടുടെ അജണ്ട വികസനം മാത്രമെന്ന് നരേന്ദ്ര മോദി. വികസനം, വളരെ വേഗത്തിലുള്ള വികസനം, സമഗ്ര വികസനം തുടങ്ങി മൂന്ന് അജണ്ടകളാണ് കര്ണ്ണാടകത്തില് ബിജെപിക്കുള്ളതെന്ന് നരേന്ദ്ര മോദി പറഞ്ഞു. ബിജെപി നേതാക്കളോടും പാര്ട്ടി വര്ക്കേഴ്സിനോടും ഓഫീസ് ജീവനക്കാരോടും വീഡിയോ കോണ്ഫറന്സ് വഴിയാണ് പ്രധാനമന്ത്രി സംസാരിച്ചത്.
തെരഞ്ഞെടുപ്പ് സമയത്ത് കോണ്ഗ്രസ് ജാതി രാഷ്ട്രീയം പയറ്റുന്നതായും നരേന്ദ്ര മോദി ആരോപിച്ചു. ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മതന്യൂനപക്ഷ പദവി നൽകാന് തീരുമാനിക്കുകയും അതിനായുള്ള വിദഗ്ധ സമിതി റിപ്പോര്ട്ട് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല് ലിംഗായത്തുകള് എന്ന് പേരെടുത്ത് പറയാതെയാണ് കോണ്ഗ്രസിനെ നരേന്ദ്ര മോദി വിമര്ശിച്ചത്.
തെരഞ്ഞെടുപ്പുകള് വരുമ്പോള് ചില ജാതികള്ക്ക് കോണ്ഗ്ര്സ ലോലിപ്പോപ്പ് നല്കുമെന്നും പിന്നീട് അവരിതില് മുഴുകിയിരുന്ന് കൊള്ളുമെന്നും നരേന്ദ്ര മോദി പറഞ്ഞു. എന്നാല് ബിജെപി പ്രാധാന്യം കൊടുക്കുന്നത് വികസനത്തിന്റെ രാഷ്ട്രീയത്തിനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
