Asianet News MalayalamAsianet News Malayalam

കേരളത്തിലെ ബിജെപി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തിനെതിരെ പ്രധാനമന്ത്രി

കഴിഞ്ഞ ദിവസം  വി മുരളീധരൻ എംപിയുടെ വീട്ടിന് നേരെ ബോംബെറിഞ്ഞത് അദ്ദേഹത്തെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് പ്രധാനമന്ത്രി 

pm modi against violence against bjp activist in kerala
Author
Hyderabad, First Published Jan 6, 2019, 10:40 PM IST

ഹൈദരാബാദ്: കേരളത്തിലെ  ബിജെപി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീഷണികൾ കണക്കിലെടുക്കാതെ പ്രവർത്തിക്കുന്നവരാണ് കേരളത്തിലെ ബിജെപി പ്രവർത്തകരെന്ന് പ്രധാനമന്ത്രി  പറഞ്ഞു. കഴിഞ്ഞ ദിവസം  വി മുരളീധരൻ എംപിയുടെ വീട്ടിന് നേരെ ബോംബെറിഞ്ഞത് അദ്ദേഹത്തെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഇത് കാര്യമാക്കാതെ അദ്ദേഹം ആന്ധ്രാപ്രദേശിലെ സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. 'എന്റെ ബൂത്ത് ഏറ്റവും ശക്തം' പരിപാടിയിൽ ആന്ധ്രപ്രദേശിലെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

Follow Us:
Download App:
  • android
  • ios