തിരുവനന്തപുരം: തലസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങളൊഴിവാക്കാന്‍ പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ നീക്കം ചെയ്യാനുള്ള പൊലീസിന്റെ നീക്കം തടസ്സപ്പെട്ടു. സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്മീഷണറുടെ നടപടിക്കെതിരെ രംഗത്തെത്തിയതോടെയാണ് ഉന്നത ഇടപെലുണ്ടായത്. എന്നാല്‍ കോടികള്‍ മാറ്റുന്നത് നിര്‍ത്തിവച്ചിട്ടില്ലെന്ന് കമ്മീഷണര്‍.

തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിന് ശേഷമാണ് സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പാതരയോരത്തെ കൊടിതോരണങ്ങള്‍ മാറ്റാന്‍ പൊലീസ് തീരുമാനിച്ചത്. മിക്ക് രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടക്കം കൊടികള്‍ നശിപ്പിക്കുന്നതിനാണ് തുടങ്ങുന്നതെന്ന വിലയിരുത്തിലായിരുന്നു പൊലീസ് നടപടി. എംജി കോളജിന്റെ മുന്നില്‍ സ്ഥാപിച്ച കൊടികള്‍ ഉള്‍പ്പെടെ സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലെ കൊടികള്‍ മാറ്റണമെന്ന് പൊലീസ് സംഘടനളോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ പാര്‍ട്ടികള്‍ പൊലീസിന്റെ ആവശ്യം തള്ളിയപ്പോള്‍ രാത്രിയില്‍ പൊലീസിറങ്ങി കൊടികള്‍ വെട്ടിമാറ്റി. ഇതോടെ പൊലീസിന്റെ ഭരണപക്ഷത്തുനിന്നുതന്നെ നീക്കം ശക്തമായി.

പൊലീസിന്റെ കൊടിനശിപ്പിക്കലിനെതിരെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ട്രേഡ് യൂണിയനുകളും സിപിഎമ്മിനൊടപ്പംനിന്നതോടെ പൊലീസ് സമ്മര്‍ദ്ദത്തിലായി. കൊടികള്‍ നീക്കം ചെയ്യുന്നത് തല്‍ക്കാലം നിര്‍ത്തിവായ്ക്കാനാണ് ഇതിനായുള്ള സ്‌ക്വാഡുകള്‍ക്ക് ഉന്നതങ്ങളില്‍ നിന്നും നിര്‍ദ്ദേശം നല്‍കി. ക്രമസമാധാനം കാത്തുസൂക്ഷിക്കുക പൊലീസിന്റ ഉത്തരവാദിത്വമാണ്, അതിനായുള്ള നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്നായിരുന്നു കമ്മീഷണര്‍ പി പ്രകാശിന്റെ പ്രതികരണം.