മേലുദ്യോഗസ്ഥന്‍റെ പീഡനം മൂലം പൊലീസ് കമാന്‍ഡോ ആത്മഹത്യക്ക് ശ്രമിച്ചു.തിരുവനന്തപുരം  പൊലീസ് ട്രെയിനിംഗ് കോളേജിലെ കമാന്‍ഡോയായ സജിത് സുധാകരനാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസ് ട്രെയിനിംഗ് കോളേജിനുള്ളില്‍ വച്ചായിരുന്നു ആത്മഹത്യാശ്രമം 

തിരുവനന്തപുരം: മേലുദ്യോഗസ്ഥന്‍റെ പീഡനം മൂലം പൊലീസ് കമാന്‍ഡോ ആത്മഹത്യക്ക് ശ്രമിച്ചു.തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജിലെ കമാന്‍ഡോയായ സജിത് സുധാകരനാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസ് ട്രെയിനിംഗ് കോളേജിനുള്ളില്‍ വച്ചായിരുന്നു ആത്മഹത്യാശ്രമം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് സജിത്തുള്ളത്. മേലുദ്യോഗസ്ഥൻ അവധി അപേക്ഷ നിഷേധിച്ച കാരണത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് സൂചന. മേലുദ്യോഗസ്ഥനായ ഇൻപെക്ടറുടെ നിരന്തരമായ മാനസിക പീഡനമുണ്ടെന്നും സുഹൃത്തുക്കള്‍ പറയുന്നു.