മെറ്റയിൽ നിന്ന് സമൂഹമാധ്യമ പോസ്റ്റുകളുടെ ഉറവിടം തേടിയതിന് പിന്നാലെ വേഗം മറുപടി വേണമെന്നാവശ്യപ്പെട്ട് വീണ്ടും മെയിൽ അയച്ചിട്ടുണ്ട്.

കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനെതിരായ അധിക്ഷേപ പരാമർശങ്ങളിൽ അന്വേഷണം വേഗത്തിലാക്കി പൊലീസ്. മെറ്റയിൽ നിന്ന് സമൂഹമാധ്യമ പോസ്റ്റുകളുടെ ഉറവിടം തേടിയതിന് പിന്നാലെ വേഗം മറുപടി വേണമെന്നാവശ്യപ്പെട്ട് വീണ്ടും മെയിൽ അയച്ചിട്ടുണ്ട്. പോസ്റ്റുകൾ വന്ന അക്കൗണ്ടുകൾ ഇവർ തന്നെയാണോ കൈകാര്യം ചെയ്തതെന്ന് ഉറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. മെറ്റയിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും കെ.എം.ഷാജഹാൻ അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ. 100ലേറെ സമൂഹമാധ്യമ അക്കൗണ്ടുകൾ അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കൂടുതൽ പേരെ കേസിൽ പ്രതി ചേർക്കാനും സാധ്യതയുണ്ട്. മുനമ്പം ഡിവൈഎസ്പി‌യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming