വൈക്കം ഡിവൈഎസ്‍പിയാണ് മൊഴിയെടുക്കുക
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയിൽ നിന്നും പൊലീസ് ഇന്ന് വിശദമായ മൊഴിയെടുക്കും. കേസന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പിയാണ് മൊഴിയെടുക്കുക. മജിസ്ട്രേറ്റിന് മുന്നിൽ വച്ച് രഹസ്യമൊഴിയെടുക്കുന്നതിനും പൊലീസ് അനുമതി ചോദിച്ചിട്ടുണ്ട്. പരസ്യ പ്രതികരണത്തിന് തയ്യാറാകാത്ത കന്യാസ്ത്രീ പരാതിയുമായി മുന്നോട്ട് പോകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്നും പരാതി വ്യാജമാണെന്നും ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആവർത്തിച്ചു.
