പുത്തന്‍ അടവുകളുമായി ബിജെപി കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്തെന്ന് ആരോപണം 

ബല്‍ഗാം: കര്‍ണ്ണാടകയിലെ കുഷ്താഗി നിയമസഭ മണ്ഡലത്തില്‍ നിന്ന് ജയിച്ച കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ബിജെപി മന്ത്രിപദവി വാഗ്ദാനം ചെയ്തതായി ആരോപണം. കുഷ്താഗി മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അമരേഗൗഡ ലിങ്കണഗൗഡ പാട്ടില്‍ ബയ്യാപ്പൂരാണ് തന്നെ ബിജെപി നേതാക്കള്‍ സമീപിച്ചതായും മന്ത്രിപദവി നല്‍കാമെന്ന് ഉറപ്പ് നല്‍കിയതായും മാധ്യമങ്ങളെ അറിയിച്ചത്. 

Scroll to load tweet…

എന്നാല്‍, താന്‍ ഇത് നിരസിച്ചതായും എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രി ആക്കുന്ന കാര്യത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ണ്ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത രാഷ്ട്രീയ സാഹചര്യത്തില്‍ കുതിരക്കച്ചവടത്തിനുളള പലതരത്തിലുളള ശ്രമങ്ങളും നടന്നുവരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.