ആര്‍ക്കിടെക്റ്റുകളുടെ സംഘടനയാണ് ബ്രിക്ക് ഇന്‍സ്റ്റലേഷന് നേതൃത്വം നല്‍കുന്നത്

തിരുവനന്തപുരം: നിവേദ്യം കഴിഞ്ഞ് ഭക്തര്‍ പൊങ്കാല അടുപ്പിന്റെ ഇഷ്ടികകള്‍ നഗരത്തില്‍ ഉപേക്ഷിക്കുത് പതിവ് കാഴ്ച്ചയാണ്. എന്നാല്‍ ഈ ഇഷ്ടികകള്‍ കൊണ്ട് ബ്രിക്ക് ഇന്‍സ്റ്റലേഷനുകള്‍ നിര്‍മ്മിച്ചാലോ? ആര്‍ക്കിടെക്റ്റുകളുടെ സംഘടനയായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് (ഐഐഎ) തിരുവനന്തപുരം സെന്ററാണ് ഇങ്ങനെയൊരു ഉദ്യമത്തിന് തയ്യാറെടുക്കുന്നത്. പാവപ്പെട്ടവരുടെ ആര്‍ക്കിടെക്റ്റ് എന്നറിയപ്പെട്ടിരുന്ന ലാറി ബെക്കറിന്റെ നൂറാം ജന്മ ദിനത്തോടനുബന്ധിച്ചാണ് നഗരത്തില്‍ 
ബ്രിക്ക് ഇന്‍സ്റ്റലേഷനുകള്‍ നിര്‍മ്മിക്കുക. തിരുവനന്തപുരം കോര്‍പ്പറേഷന്റെ സഹകരണത്തോടെ മാര്‍ച്ച് 3 മുതല്‍ 6 വരെയാണ് 'ബിയോണ്ട് ബ്രിക്സ്' എ പേരില്‍ ബ്രിക്ക് ഇന്‍സ്റ്റലേഷനുകളുടെ നിര്‍മ്മാണവും അതിന്റെ പ്രദര്‍ശനവും നടക്കുക. 

ആറ്റുകാല്‍ പൊങ്കാലയും ലാറി ബെക്കറിന്റെ നൂറാം ജന്മദിനവും മാര്‍ച്ച് 2ന് ആയതാണ് 'ബിയോണ്ട് ബ്രിക്സ്' എ പരിപാടിക്ക് വഴിയൊരുക്കിയതെ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് (ഐഐഎ) തിരുവനന്തപുരം സെന്റര്‍ ചെയര്‍മാന്‍ സൈജു മുഹമ്മദ് ബഷീര്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി മാര്‍ച്ച് 2ന് പൊങ്കാല ദിവസം നിവേദ്യം കഴിഞ്ഞ് ഭക്തര്‍ ഉപേക്ഷിച്ച ഒന്നര ലക്ഷത്തോളം ഇഷ്ടികകള്‍ ഐഐഎ ശേഖരിക്കും. പിന്നീട് മാര്‍ച്ച് 3 ന് രാവിലെ 6 മുതല്‍ വൈകിട്ട്് 6 വരെയാണ് ബ്രിക്ക് ഇന്‍സ്റ്റലേഷനുകളുടെ നിര്‍മ്മാണം. ആര്‍ക്കിടെക്റ്റുകള്‍, ആര്‍ട്ടിസ്റ്റുകള്‍, ഡിസൈനര്‍മാര്‍, വിദ്യാര്‍ഥികള്‍, കല്‍പ്പണിക്കാര്‍ എിവരടങ്ങുന്ന നൂറോളം ടീമുകളാണ് നൂറ് ബ്രിക്ക് ഇന്‍സ്റ്റലേഷനുകള്‍ നിര്‍മ്മിക്കുക. യൂണിവേഴ്സിറ്റി കോളജ് പരിസരം മുതല്‍ കവടിയാര്‍ വരെയുള്ള ഭാഗമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്‍സ്റ്റലേഷനുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാര്‍ച്ച് 6 വരെ നഗരവാസികള്‍ക്കായി പ്രദര്‍ശനവും സംഘടിപ്പിക്കും. പിന്നീട് ഇന്‍സ്റ്റലേഷനുകള്‍ പൊളിച്ചു മാറ്റുകയും അതിനായി ഉപയോഗിച്ച ഇഷ്ടികകള്‍ പാവപ്പെട്ടവര്‍ക്ക് വീട് വയ്ക്കാന്‍ ഉപയോഗിക്കുകയും ചെയ്യുമെന്ന് സൈജു മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു. 

ലക്ഷകണക്കിന് ഇഷ്ടികകളാണ് ഭക്തര്‍ പൊങ്കാലയിട്ട ശേഷം നഗരത്തില്‍ ഉപേക്ഷിക്കാറുള്ളത്. ഈ ഇഷ്ടികകള്‍ നാളെ ഒരാളുടെ ജീവിതമാണ്. ഇഷ്ടികകള്‍ ഉപേക്ഷിക്കാനുള്ളതല്ല. മറിച്ച് ഉപയോഗിക്കാനുള്ളതാണ്. ഇഷ്ടികയുടെ പ്രസക്തി ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടി കൂടിയാണ് 'ബിയോണ്ട് ബ്രിക്സ്' എന്ന പരിപാടി സംഘടിപ്പിക്കുന്നതെന്ന് 
പരിപാടിയുടെ ജനറല്‍ കവീനര്‍ ആര്‍ക്കിടെക്റ്റ് കെ ബി ജയകൃഷ്ണന്‍ പറഞ്ഞു. ഇതേ ആശയം തന്നെയാണ് ലാറി ബെക്കര്‍ എ ആര്‍ക്കിടെക്റ്റും 
മുന്നോട്ട് വച്ചത്, ജയകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തു നിന്നും വിദേശത്തു നിന്നുമായി അഞ്ഞൂറോളം ആര്‍ക്കിടെക്റ്റുകള്‍ പരിപാടിയില്‍ പങ്കെടുക്കും. ഇവര്‍ക്കു പുറമെ സംസ്ഥാനത്തെ വിവിധ കോളജുകളില്‍ നിന്നുമായി മുന്നൂറോളം ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കും.