2015 ഡിസംബറിലാണ് മഹാരാഷ്ട്ര പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചുമട്ടുകാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. അഞ്ച് ഒഴിവുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നാലാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും 18നും 33നും ഇടയില്‍ പ്രായപരിധിയും നിശ്ചയിച്ചു. ലഭിക്കുന്ന അപേക്ഷയില്‍ നിന്ന് അഭിമുഖം മാത്രം നടത്തി നിയമനം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ അപേക്ഷകരുടെ എണ്ണം രണ്ടായിരം കടന്നതോടെ ഇനി പരീക്ഷ കൂടി നടത്തിയ ശേഷമേ ഇന്റര്‍വ്യൂ നടത്താനാകൂവെന്ന സ്ഥിതിയാണ്. എന്തായാലും മെറിറ്റ് നോക്കിയായിരിക്കും നിയമനം നടത്തുകയെന്ന് മഹാരാഷ്ട്ര പിഎസ്എസി സെക്രട്ടറി രാജേന്ദ്ര മന്‍ഗ്രുല്‍ക്കര്‍ പറഞ്ഞു.