മോദി ഉൾപ്പെട്ട റഫാൽ കേസിൽ മോദി തന്നെ പ്രധാനമന്ത്രിയായിരിക്കുമ്പോൾ എങ്ങനെ നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്ന് തൊഗാഡിയ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ. രാമക്ഷേത്രം നിർമ്മിക്കാമെന്ന് വാഗ്ദാനം നൽകി മോദി രാജ്യത്തെ ഹിന്ദുക്കളെ വഞ്ചിച്ചെന്ന് പ്രവീൺ തൊഗാഡിയ പറഞ്ഞു. മോദി ഉൾപ്പെട്ട റഫാൽ കേസിൽ മോദി തന്നെ പ്രധാനമന്ത്രിയായിരിക്കുമ്പോൾ എങ്ങനെ നിഷ്പക്ഷമായ അന്വേഷണം നടക്കും എന്നും അന്താരാഷ്ട്ര ഹിന്ദു പരിഷത് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ കൊച്ചിയിൽ ചോദിച്ചു.

Add Asianetnews as a Preferred SourcegooglePreferred

രാമക്ഷേത്രം നിർമ്മിക്കണമെന്നാവശ്യപ്പട്ട് ഒക്ടോബർ 31 ന് ലക്നൗ മുതൽ അയോദ്ധ്യ വരെ മാർച്ച് നടത്തുമെന്നും തൊഗാഡിയ വ്യക്തമാക്കി. രാമക്ഷേത്രം നിർമ്മിക്കാമെന്ന വാഗ്ദാനം നൽകി മോദി ഹിന്ദുക്കളെ വഞ്ചിച്ചു. മോദി രാമന്റെയല്ല , റഹീമിന്റെ അഡ്വക്കേറ്റ് ആണ്. റഫാൽ ഇടപാടിൽ മോദി ഉൾപ്പെട്ടിട്ടുണ്ട്. മോദി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ എങ്ങനെയാണ് ശരിയായ അന്വേഷണം നടക്കുകയെന്നും തൊഗാഡിയ ചോദിച്ചു.