ഭര്‍ത്താവിനെ തന്ത്രപൂര്‍വ്വം ചുംബിച്ച് യുവതി നാവ് കടിച്ചെടുക്കുകയായിരുന്നുവെന്ന് പെലീസ് പറഞ്ഞു

ദില്ലി: വേണ്ടത്ര സൗന്ദര്യമില്ലെന്നാരോപിച്ച് ഭര്യ ഭര്‍ത്താവിന്റെ നാവ് കടിച്ചുമുറിച്ചു. ദില്ലിയിലെ രണ്‍ഹോള എന്ന സ്ഥലത്താണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. ഭര്‍ത്താവിനെ തന്ത്രപൂര്‍വ്വം ചുംബിച്ച് യുവതി നാവ് കടിച്ചെടുക്കുകയായിരുന്നുവെന്ന് പെലീസ് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

2016 നവംബര്‍ 20നാണ് ഇരുവരും വിവാഹം കഴിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന് സൗന്ദര്യമില്ലെന്ന് ആരോപിച്ച് യുവതി വഴക്കിടുമായിരുന്നു. സംഭവദിവസവും ഇരുവരും വഴക്കിട്ട ശേഷം ഭര്‍ത്താവിനെ തന്ത്രപൂര്‍വ്വം ചുംബിക്കുകയും നാവ് കടിച്ചെടുക്കുകയുമായിരുന്നുവെന്ന് പെലീസ് പറഞ്ഞു. 

വിവാഹ ജിവിതത്തില്‍ യുവതി ഒരിക്കലും സന്തോഷ വതിയായിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. സംഭത്തിന്റെ ദൃക്‌സാക്ഷിയും യുവാവിന്റെ പിതാവുമാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ഓപറേഷന് വിധേയനാക്കുകയുമായിരുന്നു. എന്നാല്‍ നാവിന്റെ പകുതിയോളം ഭാഗം നഷ്ടമായതിനാല്‍ ഇയാള്‍ക്ക് സംസാരിക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മ്മാര്‍ അറിയിച്ചു. എട്ട് മാസം ഗര്‍ഭിണിയാണ് യുവതി. ഒരു സ്ട്രീറ്റ് ആര്‍ട്ടിസ്റ്റാണ് യുവാവ്.