കണ്ണൂര്‍: പേരാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വൈദികന്‍റെ പീഡനത്തിനിരയായി പ്രസവിച്ച സംഭവത്തില്‍ രണ്ട് കന്യാസ്ത്രീകളടക്കം മൂന്നു പേരെക്കൂടി പൊലീസ് പ്രതി ചേര്‍ത്തു.

ആശുപത്രിക്കും കുഞ്ഞിനെ ഒളിപ്പിച്ച അഗതിമന്ദിരത്തിനുമെതിരെയും പൊലീസ് കേസെടുത്തു . പ്രസവവിവരം മറച്ചുവച്ചതിന് പോക്സോ നിയമപ്രകാരം കേസ്. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിക്കെതിരെയും വൈത്തിരിയിലെ അഗതിമന്ദിരത്തിനെതിരെയുമാണ് കേസ് . 2 കന്യാസ്ത്രീകളടക്കം 3 പേർ പ്രതികൾ . ഇവരുടെ അറസ്റ്റ് നാളെ ഉണ്ടായേക്കും . സംഭവത്തില്‍ വയനാട് ശിശുക്ഷേമസമിതിയും വീഴ്ച വരുത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് കണ്ടെത്തിയിരുന്നു.

വൈദികന്‍റെ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിക്ക് ജനിച്ച നവജാതശിശുവിനെ വയനാട്ടിലെ സംരക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിച്ചത് കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്നും തടയാനായുള്ള മുഴുവന്‍ നിയമങ്ങളെയും ലഘിച്ചുകൊണ്ടായിരുന്നു. ഈ നിയമലംഘനത്തിന് സംരക്ഷണം നടത്തിയയ് ചൈല്‍ഡ് വെല്‍ഫയര് കമ്മിറ്റിതന്നെയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. രൂപതയിലെ പുരോഹിതനും കന്യസ്ത്രീയുമാണ് കമ്മിറ്റിയിലെ പ്രധാന അംഗങ്ങള്‍.