കോട്ടയം: കോട്ടയം പന്ത്രണ്ടാംമൈലില്‍ സ്വകാര്യസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു. മുണ്ടക്കയം പാക്കാനം പന്നകത്തിങ്കല്‍ ജോണ്‍സണ്‍( 28), ഇയാളുടെ ബന്ധു കോത്തല എണ്ണശേരിൽ സുബിൻ (26) എന്നിവരാണ് മരിച്ചത്.
അമിതവേഗത്തിലെത്തിയ ബസ് സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ജോൺസന്റെ തലയിലൂടെ ബസ് കയറിയിറങ്ങി. ഇയാൾ സംഭവ സ്ഥലത്തു വച്ചും സുബിൻ ആശുപത്രിലേക്കുള്ള യാത്രാ മധ്യേയുമാണ് മരിച്ചത്.
