തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 30ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു. ബസ്സുകളുടെ പെർമിറ്റ് പുതുക്കുന്ന കാര്യത്തിൽ തെളിവെടുപ്പ് നടത്തുമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് മാറ്റിവയ്ക്കാൻ സംയുക്ത യൂണിയൻ തീരുമാനിച്ചത്.
കൂട്ടിയ റോഡ് നികുതി കുറയ്ക്കുന്ന കാര്യം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ചചെയ്യാമെന്ന് മന്ത്രി ഉറപ്പുനൽകിയെന്നും ബസുടമകൾ അറിയിച്ചു.നികുതി ഘടനയിലെ മാറ്റം സ്വകാര്യ ബസ് ഉടമകള്‍ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്ന് ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പുതിയ മാറ്റം നികുതിയില്‍ 15 മുതല്‍ 72 ശതമാനം വരെ വര്‍ധനവുണ്ടാക്കുമെന്നാണ് സ്വകാര്യ ബസ്സുടമകളുടെ വാദം.
