മനശാസ്ത്രജ്ഞനായ ഗിരീഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ മറ്റൊരു പോക്സോ കേസ് കൂടിയുണ്ട്.
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ മനശാസ്ത്രജ്ഞൻ കസ്റ്റഡിയിൽ. മനഃശാസ്ത്രജ്ഞനായ ഗിരീഷിനെയാണ് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ മറ്റൊരു പോക്സോ കേസ് കൂടി നിലനില്‍ക്കുന്നുണ്ട്.
രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് നടപടി. പഠനത്തിലെ പോരായ്മ മറികടക്കാനായി കൗൺസിലിംഗിന് വന്ന കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. സമാനമായ കേസിൽ നേരത്തയും ഫോർട്ട് പൊലീസ് ഗിരീഷിനെതിരെ കേസെടുത്തിരുന്നു. പക്ഷെ ഉന്നത രാഷ്ട്രീയ ഇടപടെൽ ഉണ്ടയാതിനെ തുടർന്ന് അറസ്റ്റ് ചെയ്തില്ല.
ഈ കേസില്‍ ഹൈക്കോടതി നൽകിയ ജാമ്യം തള്ളിയതിനാൽ സുപ്രീംകോടതിയെ ഗിരീഷ് സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മറ്റൊരു കുട്ടിയെ പീഡിപ്പിച്ചത്. ചികിത്സയ്ക്കെതിത്ത ഒരു സ്ത്രീയ പീഡിപ്പിച്ചതിനും ഒരു കേസെടുണ്ടായിരുന്നു. പിന്നീട് ഹൈക്കോടതിയാണ് ഈ എഫ്ഐഐർ റദ്ദാക്കിയത്.
