ദില്ലി: മഹാത്മഗാന്ധി വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരായ അപകീർത്തി കേസിൽ രാഹുലിന് ജാമ്യം. ആർഎസ്എസ് പ്രവർത്തകൻ നൽകിയ പരാതിയിൽ മഹാരാഷ്ട്രയിലെ ഭീവണ്ടി കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.

2014 ൽ മുംബൈൽ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് മഹാത്മ ഗാന്ധിയെ കൊലചെയ്തത് ആർഎസ്എസ് ആണെന്ന പരാമർശം രാഹുൽ നടത്തിയത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സുപ്രീം കോടതിയിൽ സമീപിച്ചിരുന്നു.

ഒന്നുകിൽ രാഹുൽ നിരുപാധികം മാപ്പ് പറയണമെന്നും അല്ലെങ്കിൽ വിചാരണ നേരിടേണ്ടിവരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ താൻ പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു എന്നും കേസ് നേരിടാൻ തയ്യാറാണെന്നും രാഹുൽ കോടതിയെ അറിയിക്കുകയായിരുന്നു.