ശ്രീദേവിയുടെ സംസ്കാരചടങ്ങിനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തി പുലിവാല് പിടിച്ച് രാജ് താക്കറെ

മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ സംസ്കാരചടങ്ങിനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തി പുലിവാല് പിടിച്ച് രാജ് താക്കറെ. എന്ത് ചെയ്തിട്ടാണ് അവരുടെ മൃതദേഹത്തില്‍ ത്രിവര്‍ണ പതാക പുതപ്പിച്ചതെന്നായിരുന്നു രാജ് താക്കറെയുടെ പരാമര്‍ശം. 

മുംബൈയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ് താക്കറെ. ശ്രീദേവി മികച്ച അഭിനേതാവായിരുന്നു എന്നത് സമ്മതിക്കുന്നു. പക്ഷ, അവര്‍ രാജ്യത്തിന് വേണ്ടി എന്താണ് ചെയ്തത്. എന്നാല്‍ അവരുടെ മരണ വാര്‍ത്ത പുറത്ത് വന്നതോടെ രാജ്യം ഏറെ ഗൗരവത്തോടെ ചര്‍ച്ച ചെയ്തിരുന്ന പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പും നിരവ് മോദിയുമെല്ലാം രക്ഷപെട്ടു. 

പത്മശ്രീ ലഭിച്ചതു കൊണ്ടാണ് അവര്‍ക്ക് സംസ്ഥാന ബഹുമതി ലഭിച്ചത്. അവര്‍ക്ക് പത്മശ്രീ ലഭിച്ചത് മഹാരാഷ്ട്ര സര്‍ക്കാരിന്റെ തെറ്റാണെന്നും രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു.