ഉപതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഹുൽനെതിരെ കേസുണ്ടായിരുന്നു.എന്നിട്ടും പാലക്കാട് ജനങ്ങളുടെ തലയിൽ കെട്ടിവച്ചു
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ നെതിരെ ഇപ്പോള്‍ കേസ് എർുത്തത് സിപിഎം കോൺഗ്രസ് കൂട്ടുകെട്ടിന്‍റെ രാഷ്ട്രീയ തന്ത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിജണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.തെരഞ്ഞെടുപ്പിന്‍റെ പത്ത് ദിവസം മുൻപാണ് കേസ് എടുത്തത്. സ്വർണ്ണകൊള്ള മറച്ചുവെക്കാനാണ് തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ കേസെടുത്തത്.രാഹുൽ മാങ്കൂട്ടത്തിൽ റീൽ രാഷ്ട്രീയക്കാരനാണ്.ഉപതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഹുലിനെതിരെ ആരോപണം ഉണ്ടായിരുന്നു.എന്നിട്ടും പാലക്കാട് ജനങ്ങളുടെ തലയിൽ കെട്ടിവച്ചുവെന്നും അദ്ദേഹം പറഞ്ഞു



