ചെന്നൈ: രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ വെബ്സൈറ്റുമായി തമിഴ് സൂപ്പര്‍ താരം രജനീകാന്ത്.https://rajinimandram.org/ എന്ന പേരിലാണ് രജനി വെബ്സൈറ്റ് തുടങ്ങിയിരിക്കുന്നത്.

ഫാൻസ് ക്ലബ്ബ് അംഗങ്ങളെ സംഘടിപ്പിക്കാനും രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നവരെ ഒരു കുടക്കീഴില്‍ എത്തിക്കാനുമാണ് വെബ്സൈറ്റ് തുടങ്ങിയിരിക്കുന്നതെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ രജനീകാന്ത് വ്യക്തമാക്കി.

വോട്ടർ ഐഡിയും ഫോട്ടോയും ഉൾപ്പടെയുള്ള വിവരങ്ങൾ നൽകി ഫാന്‍സ് ക്ലബ്ബുകളില്‍ അംഗങ്ങളാകാം. ഫാൻസ് ക്ലബ്ബുകളുടെ പ്രവർത്തനം വിപുലപ്പെടുത്തുകയാണ് ആദ്യപടിയെന്ന് പറഞ്ഞ രജനി ആരാധകർക്ക് പുതുവത്സര ആശംസകൾ നേർന്നു.