എറണാകുളം: കളമശ്ശേരിയില്‍ പിതാവിന്റെയും സുഹൃത്തുക്കളുടെയും പീഡനത്തിനിരയായ പെണ്‍കുട്ടി വൃക്കരോഗത്തെ തുടര്‍ന്ന് മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. കളമശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ എട്ടാം കഌസ് വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയെ മൂന്ന് മാസം മുന്‍പാണ് പിതാവും, രണ്ട് കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചത്.

വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം .അയല്‍വാസികളുടെ സഹായത്തോടെയപെണ്‍കുട്ടി വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയച്ചു.തുടര്‍ന്ന് പോലീസ് അച്ഛനെയും,സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയെ റെസ്‌ക്യു ഹോമിലേക്ക് മാറ്റി. 
ഇതിനിടെ ഒരു മാസം മുന്‍പ് കുട്ടിയുടെ പിതാവ് ക്ഷയ രോഗത്തെ തുടര്‍ന്ന്  മരിച്ചു. ഇക്കഴിഞ്ഞ നവംബര്‍ 26നാണ് പെണ്‍കുട്ടിയെ വൃക്കരോഗത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത് .രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് മരണം സംഭവിക്കുകയായിരുന്നു.