മൂന്ന് വർഷം മുമ്പ് തയ്യാറാക്കിയതാണ് യുവ ഗായകൻ ചന്ദൻ ഷെട്ടി ഗഞ്ച എന്ന ഗാനം. ആന്ത്യ എന്ന കന്നഡ ചിത്രത്തിന് വേണ്ടിയായിരുന്നു പാട്ടൊരുക്കിയത്.സിനിമ റിലീസായില്ലെങ്കിലും പാട്ട് ഈ മാസം പുറത്തിറക്കി. കർണാടകത്തിൽ സൂപ്പർ ഹിറ്റായി.
ബെംഗളൂരു: കഞ്ചാവിനെക്കുറിച്ച് പാടി പുലിവാലുപിടിച്ച് കർണാടകത്തിലെ യുവഗായകൻ.ഗഞ്ച എന്ന പേരിൽ ഗാനം പുറത്തിറക്കിയ ഗായകൻ ചന്ദൻ ഷെട്ടിയെ ബെംഗളൂരു ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.യുവാക്കളെ വഴിതെറ്റിക്കുന്നതാണ് പാട്ടെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് വർഷം മുമ്പ് തയ്യാറാക്കിയതാണ് യുവ ഗായകൻ ചന്ദൻ ഷെട്ടി ഗഞ്ച എന്ന ഗാനം. ആന്ത്യ എന്ന കന്നഡ ചിത്രത്തിന് വേണ്ടിയായിരുന്നു പാട്ടൊരുക്കിയത്.സിനിമ റിലീസായില്ലെങ്കിലും പാട്ട് ഈ മാസം പുറത്തിറക്കി. കർണാടകത്തിൽ സൂപ്പർ ഹിറ്റായി.
പാട്ട് ഹിറ്റായതോടെ പാട്ടുകാരനെ പൊലീസ് നോട്ടമിട്ടു. യുവാക്കളെ വഴിതെറ്റിക്കുന്നതാണ് ഗാനമെന്നും ലഹരി ഉപയോഗിക്കാൻ അവരെ പ്രേരിപ്പിക്കുന്നുവെന്നുമായി പൊലീസ് വാദം.അങ്ങനെയാണ് ചന്ദൻ ഷെട്ടിയെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് വിളിപ്പിച്ചത്.താനല്ല പാട്ടെഴുതിയതെന്നും സംവിധായകനും നിർമാതാവും കരാർ നൽകുന്നതിന് അനുസരിച്ച് പാടുകയാണ് തന്‍റെ ജോലിയെന്നും ചന്ദൻ പൊലീസിനോട് വ്യക്തമാക്കി.
സിനിമയിൽ ലഹരിക്കെതിരായ സന്ദേശമുണ്ടെന്നും പറഞ്ഞു. ഗായകനെ ചോദ്യം ചെയ്തതിന് പിന്നാലെ സംഗീത സംവിധായകൻ അർജുൻ ജന്യയേയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. ലഹരി ഉപയോഗം പ്രമേയമായ പാട്ടുകൾ കന്നഡ ആൽബങ്ങളിലും സിനിമകളിലും പ്രത്യക്ഷപ്പെടാറുണ്ട്. സദുദ്ദേശപരമല്ലാത്ത ഇത്തരം ഗാനങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കാൻ ഒരുങ്ങുകയാണ് പൊലീസ്.
