നാളെ തന്നെ പുതിയ പതിപ്പ് സെൻസർ ബോർഡിന് മുന്നിലെത്തിക്കുകയാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം.

കൊച്ചി: ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് സെൻസർ ബോർഡ് നിർ‌ദേശ പ്രകാരമുള്ള റീ എഡിറ്റിം​ഗ് ഇന്ന് പത്തരയോടെ ആരംഭിക്കും. പേരുമാറ്റമടക്കം പൂർത്തിയാക്കി ഇന്ന് രാത്രിയോടെ പുതിയ പതിപ്പ് പുറത്തിറക്കാൻ ആകുമെന്ന് പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. നാളെ തന്നെ പുതിയ പതിപ്പ് സെൻസർ ബോർഡിന് മുന്നിലെത്തിക്കുകയാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം.