തിരുവനന്തപുരം: കേരളത്തില്‍ അരിവില കുതിച്ചുയരുന്നു. ജയ ഉള്‍പ്പടെയുള്ള ജനപ്രിയ ഇനങ്ങള്‍ക്ക് പത്തു ദിവസത്തനിടെ ഉയര്‍ന്നത് ഏഴ് രൂപ. അരി എത്തുന്ന ഇതര സംസ്ഥാനങ്ങളെയും വരള്‍ച്ച ബാധിച്ചത് കൊണ്ട് വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

തൃശ്ശൂരിലെ അരിയങ്ങാടിയില്‍ ജയ അരി വാങ്ങാനെത്തിയ വിനോദിന് കച്ചവടക്കാരനില്‍ നിന്ന് കിട്ടിയ മറുപടിയാണ് നമ്മള്‍ ഈ കേട്ടത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരള്‍ച്ചമൂലം കൃഷി നാശം സംഭവിച്ചതോടെ കേരളത്തിലേക്കുള്ള അരിയുടെ വരവ് കുറഞ്ഞതാണ് വിലകുതിച്ചുയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.

ജയ, പൊന്നി, ബസുമതി, സുലേഖ തുടങ്ങിയ അരികള്‍ക്കാണ് വില കുതിച്ചുയിര്‍ന്നിരിക്കുന്നത്. കേരളത്തിലേറ്റവും ഡിമാന്റുള്ള ജയ അരിക്ക് ഒരുമാസത്തിനിടെ കൂടിയിരിക്കുന്നത് ഏഴു രൂപ.

ഈ അവസ്ഥ തുടര്‍ന്നാല്‍ വരും മാസങ്ങളില്‍ കുറുവ, മട്ട, ജയ തുടങ്ങി ജയ പ്രിയ അരിയിനങ്ങള്‍ക്കും വില കയറുമെന്നും കച്ചവടക്കാര്‍ പറയുന്നു.