കൊലപാതകം, കവര്‍ച്ച, ബലാത്സംഗം, സുക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തില്‍ തട്ടിപ്പ് നടത്തല്‍, ആയുധങ്ങളും സ്ഫോടക വസ്തുക്കളും നിര്‍മ്മിക്കല്‍, വണ്ടിചെക്ക് നല്‍കല്‍, പ്രവാചകന്മാരേയും വിശുദ്ധ ഖുര്‍ആനേയും ആക്ഷേപിക്കല്‍,
മദ്യ നിര്‍മ്മാണം, വിപണനം, ബിനാമി ബിസിനസ്സ്, വ്യാജ വസ്തുക്കളുടെ വില്‍പ്പന തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപെട്ടവര്‍ക്ക് ജയിൽ മോചനത്തിനുള്ള ഇളവ് ലഭിക്കില്ല. വ്യാജ രേഖ ചമച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്നവരുടെ ശിക്ഷാ കാലാവധി പൂർത്തിയാക്കാൻ ഒരു വര്‍ഷമോ അതില്‍ കുറവോ ആണെങ്കിൽ മോചനത്തിനു പരിഗണിക്കും.
റോഡപകടങ്ങളുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ അടക്കപ്പെടുകയും ഇതുമായി ബന്ധപ്പെട്ട ദിയ ധനം നകിയവരെയും മോചിപ്പിക്കും. നിയമ ലംഘനങ്ങളുടെ പേരില്‍ അഞ്ചു ലക്ഷം റിയാലില്‍ കൂടാത്ത സംഖ്യ പിഴ ശിക്ഷ ലഭിച്ചവർക്ക് ഇത് നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിൽ അവര്‍ക്കും രാജാവിന്റെ ഇളവ് ലഭിക്കും.ഇളവ് ലഭിച്ചു ജയിൽ മോചിതരാകുന്ന വിദേശികളെ നാടുകടത്തുകയും ചെയ്യും.
