റെയിൽവേ താത്കാലിക ജീവനക്കാരനായ മമ്പറം സ്വദേശി ധനേഷ് പിടിയിലായിട്ടുണ്ട്. പ്രതി മദ്യ ലഹരിയിലായിരുന്നെവെന്നാണ് പൊലീസ് നൽകുന്ന സൂചന.
കണ്ണൂർ: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ മർദനം. പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിയത് ചോദ്യം ചെയ്ത ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ശശിധരന് നേരെയാണ് കയ്യേറ്റം ഉണ്ടായത്. സംഭവത്തിൽ റെയിൽവേ താൽക്കാലിക ജീവനക്കാരനായ മമ്പറം സ്വദേശി ധനേഷിനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 12 മണിയോടുകൂടി ആയിരുന്നു സംഭവം. ലേഡീസ് റസ്റ്റ് റൂമിന് സമീപം ധനേഷ് കിടന്നുറങ്ങിയത് ചോദ്യം ചെയ്ത ശശിധരനെ ധനേഷ് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയായിരുന്നു. ഇയാള്‍ ഉദ്യോഗസ്ഥനെ അടിക്കുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നാലെ ഇയാളെ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ എത്തി ഇയാളെ പിടികൂടി. മുൻ സൈനികനായ ധനേഷ്ഉ പ്പളയിലെ റെയിൽവേ ഗേറ്റ് കീപ്പറാണ്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് പൊതുമുതൽ നശിപ്പിച്ചതിനും ധനേഷിനെതിരെ കേസെടുത്തു.



