Asianet News MalayalamAsianet News Malayalam

500, 1000 നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയം അവസാനിച്ചു

Rs 500 and 1000 notes exchange ends
Author
First Published Nov 24, 2016, 6:38 PM IST

ദില്ലി: പ്രധാനമന്ത്രി  അസാധുവായി പ്രഖ്യാപിച്ച 500, 1000 നോട്ടുകള്‍ ബാങ്കില്‍ പോയി മാറാനുള്ള സമയം അവസാനിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് 1000, 500 നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള സമയം അവസാനിച്ചത്. ഇനി ഈ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ മാത്രമേ കഴിയൂ. 1000 രൂപനോട്ട് ഇന്നലെ അര്‍ധരാത്രി മുതല്‍ അത്യാവശ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല. ഡിസംബര്‍ 15ന് ശേഷം അസാധുവാക്കിയ അഞ്ഞൂറ് രൂപാ നോട്ടും ഇത്തരത്തില്‍ ഉപയോഗ ശൂന്യമാകും. എന്നാല്‍ ഇവ ഡിസംബര്‍ 31വരെ ബാങ്കുകള്‍ നിക്ഷേപമായി സ്വീകരിക്കും.

അവശ്യസേവനങ്ങള്‍ക്ക് 500 രൂപ നോട്ട് ഉപയോഗിക്കാനുള്ള സമയം നീട്ടി നല്‍കാനും ഇന്നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും പഴയ 500 രൂപ നോട്ട് ഉപയോഗിക്കാം. സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും പഴയ 500 രൂപനോട്ട് ഉപയോഗിക്കാം. ഈ ഇളവുകളില്‍ സഹകരണ സ്‌റ്റോറുകളിലെ ഇടപാടുകളും ഉള്‍പ്പെടും.

Follow Us:
Download App:
  • android
  • ios