കളിക്കാരുമായി ശമ്പളം സംബന്ധിച്ച ചർച്ചകളിലേക്ക് കടക്കാനും തീരുമാനമായിട്ടുണ്ട്.

ചെന്നൈ: ഐഎസ്എൽ പ്രതിസന്ധിയെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിലും സാലറി കട്ട് . സിഇഒയു്ക്കും സ്പോർടിംഗ് ഡയറക്ടർക്കും ഒപ്പം ടീം സ്റ്റാഫിലെ എല്ലാവരുടെയും ശമ്പളം വെട്ടിക്കുറച്ചു. 30 മുതൽ 50 ശതമാനം വരെ ശമ്പളം കുറച്ചിട്ടുണ്ടെന്നാണ് സൂചന. താഴേത്തട്ടിലുള്ള ജീവനക്കാരുടെ ശമ്പളം തത്കാലം കുറയ്ക്കില്ലെന്നും ക്ലബ്ബ് വൃത്തങ്ങൾ സൂചിപ്പിച്ചു. 

കളിക്കാരുമായി ശമ്പളം സംബന്ധിച്ച ചർച്ചകളിലേക്ക് കടക്കാനും തീരുമാനമാിയിട്ടുണ്ട്. ബെംഗളൂരു എഫ് സി, ഒഡീഷ എഫ്സി ക്ലബ്ബുകൾ നേരത്തെ ശമ്പളം പൂർണമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. ബ്ലാസറ്റേഴ്സ് അടക്കം 8 ക്ലബ്ബുകളുമായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നാളെ ചർച്ച നടത്തുന്നുണ്ട് . AIFF തർക്കത്തിൽ സുപ്രീം കോടതി ഉത്തരവ് വൈകുന്നതിനാൽ നാളത്തെ യോഗം കൊണ്ട് മാത്രം പ്രശ്നപരിഹാരം ഉണ്ടാകില്ലെന്ന് ഉറപ്പാണ് .