നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ വാടക കെട്ടിടവുമായി കരാറില്‍ ഏര്‍പ്പെടുന്ന ഘട്ടത്തില്‍ ഇനിമുതല്‍ നിശ്ചിത ശതമാനം നികുതി നല്‍കേണ്ടി വരും. പുതിയ കരാറില്‍ ഏര്‍പ്പെടുമ്പോഴും കരാര്‍പുതുക്കുമ്പോഴും കരാര്‍തുക അനുസരിച്ചു നിശ്ചിത ശതമാനം നികുതി നല്‍കണം. 

കെട്ടിടങ്ങളുടെ വാടക കാരാര്‍ തയ്യാറാക്കുന്ന അംഗീകൃത റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങള്‍ക്കാണ് നികുതി നല്‍കേണ്ട ചുമതല. രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കും സ്ഥലങ്ങളുടെ വിസ്തീര്‍ണം അനുസരിച്ച് നിശ്ചിത ശമതാനം നികുതി അടുത്തിടെ ഏര്‍പ്പെടുത്തിയിരുന്നു. പ്രധാന പട്ടണങ്ങളായ റിയാദ്, ജിദ്ദ, മക്ക, മദീന, ദമ്മം തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു ചതുരശ്ര മീറ്ററിനു ആറ് റിയാല്‍ വച്ചാണ് നികുതി നല്‍കേണ്ടത്.