ദമാം: സ്പോൺസർ ചികിത്സ നിഷേധിച്ച തമിഴ്‌നാട് സ്വദേശിക്ക് കോടതി ഇടപെട്ടതോടെ നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞു. മാർത്താണ്ഡം സ്വദേശി വിൻസെന്റിനെ സാമൂഹ്യ പ്രവർത്തകരാണ് നാട്ടിലേക്ക് മടങ്ങാൻ സഹായിച്ചത്. ലേബർ ആയി ജോലി ചെയ്തു വരുകയായിരുന്ന വിൻസെന്റിന് പത്തുമാസം മുൻപാണ് അൽഹസ കിംഗ് ഫഹദ് ആശുപത്രിയിൽ ബൈപാസ് സർജറി ചെയ്തത്.
എന്നാൽ ഓപ്പറേഷന് ചിലവായ ഒരുലക്ഷത്തി ഇരുപതിനായിരം റിയാൽ അടക്കാൻ ഇൻഷുറൻസ് കമ്പനി തയ്യാറാകാഞ്ഞ സാഹചര്യത്തിൽ വിൻസെന്റിന്റെ സ്‌പോൺസറാണ് അത് വഹിച്ചത്. എന്നാൽ തനിക്കു ചിലവായ തുക തിരിച്ചു നൽകണമെന്ന് സ്‌പോൺസർ ആവശ്യപ്പെട്ടു.
പണം തിരിച്ചു നല്കാൻ മാർഗ്ഗമില്ലാതിരുന്ന വിൻസെന്റിനെ കഴിഞ്ഞ ആറു മാസമായി സ്പോൺസർ പുറത്തുപോകാൻ അനുവദിക്കുകയോ തുടർ ചികിത്സ നിഷേധിക്കുകയും ചെയ്തു. രോഗം കൂടുതൽ വഷളായപ്പോഴാണ് അടിയന്തിര ചികിത്സക്കായി വിൻസെൻറ് സാമൂഹ്യ പ്രവർത്തകരുടെ സഹായം തേടിയത്.
തുടർന്ന് നവയുഗം സാംസ്‌കാരിക വേദിയുടെ പ്രവർത്തകർ ഇടപെട്ടു ലേബർ കോടതിയിൽ കേസ് കൊടുത്തു. എന്നാൽ ലേബർ കോടതിയിൽ കാലതാമസം വന്നതിനെ തുടർന്ന് അമീർ കോടതിയെ സമീപിക്കുകയും സ്‌പോൺസറുടെ അനുമതിയില്ലാതെ തന്നെ വിൻസെന്റിനു മടങ്ങാനുള്ള അനുമതി നല്‍കിയത്.
