ദില്ലി: സുപ്രീം കോടതിയില്‍ അത്യപൂര്‍വ സംഭവവികാസങ്ങള്‍. രണ്ട് കോടതികള്‍ നിര്‍ത്തി വച്ചു. നാല് ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങിപ്പോയി. സുപ്രീം കോടതി കൊളീജിയത്തിനെതിരെയുളള പ്രതിഷേധമെന്നാണ് സൂചന. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. നീതിന്യായ വ്യവസ്ഥിതിയിലെ അസാധാരണ സംഭവമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവരാണ് മാധ്യമങ്ങളെ കാണുന്നത്.