മഥുര: അധ്യാപികയെ മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ഓടുന്ന കാറില്‍ കൂട്ടബലാത്സംഘത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലായിരുന്നു സംഭവം. കഴിഞ്ഞ 25 ന് അല്‍ഹായ്പുര്‍-ഗോണ്‍ഗ റോഡില്‍ റയ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു പീഡനം നടന്നത്. സ്‌കൂളില്‍നിന്ന് വൈകുന്നേരം വീട്ടിലേക്ക് മടങ്ങുകയായിരുന്ന അധ്യാപികയെ തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
മഥുര സ്വദേശിയായ മുന്‍ ഭര്‍ത്താവും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് മാനഭംഗപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ മുന്‍ഭര്‍ത്താവും ഒരു സുഹൃത്തും അറസ്റ്റിലായിട്ടുണ്ട്. തന്റെ വിവാഹം നടന്നത് 2014 ല്‍ ആണെന്ന് അധ്യാപിക പറയുന്നു. സ്ത്രീധനം ചോദിച്ചുള്ള പീഡനത്തെ തുടര്‍ന്ന് 2016 ല്‍ വിവാഹ മോചിതയായെന്നും ഇവര്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞു.
