കടലിനടയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തില് വച്ചു കാണാതായ വിദേശ വിനോദസഞ്ചാരിക്കായി കടലില് തിരച്ചില് നടത്തി. വിനോദസഞ്ചാരകേന്ദ്രമായ കോവളത്ത് നിന്നും കാണാതായ ഐറിഷ് സ്വദേശി ലിഗയെ കണ്ടെത്താനാണ് കടലിനടിയില് മുങ്ങല് വിദഗ്ദ്ധരെ ഉപയോഗിച്ച് പരിശോധന നടത്തിയത്.
കോവളം ലൈറ്റ് ഹൗസിന് സമീപത്താണ് ലിഗയെ അവസാനമായി കണ്ടെതെന്നാണ് പോലീസിന് കിട്ടിയ വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് കടലിനുള്ളിലും പരിശോധന നടത്തിയത്. വിശദപരിശോധനയ്ക്കായി കടലിനടയില് നിന്നുള്ള ദൃശ്യങ്ങള് പോലീസ് ശേഖരിച്ചിട്ടുണ്ട്. പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
