തിരുവനന്തപുരം: കേരള അഡ്മിനിസ്‍ട്രേറ്റീവ് സര്‍വ്വീസിനെതിരെ സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കും. പ്രതിപക്ഷ സംഘടനയായ കേരള സെക്രട്ടറിയേറ്റ് അസോസിയേഷന്റെ പ്രവര്‍‍ത്തകരാണ് പണിമുടക്കുന്നത്. പണിമുടക്കുന്നവര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണയും സംഘടിപ്പിച്ചിട്ടുണ്ട്. അഡ്മിനിസ്‍ട്രേറ്റീവ് സര്‍വ്വീസിന്റെ സ്‌പെഷ്യല്‍ റൂളിന്റെ കരടിന് മന്ത്രിസഭായോഗം ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ സ്‌പെഷ്യല്‍ റൂളില്‍ ഉള്‍പ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി നിയമസഭയിലും ജീവനക്കാര്‍ക്കും നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമാണെന്നാരോപിച്ചാണ് പ്രതിപക്ഷ സംഘടനകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.