ആലുവയില്‍ പെണ്‍വാണിഭസംഘം പൊലീസ് പിടിയില്‍. സ്‌ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആലുവ ഡി.വൈ.എസ്.പി ഓഫീസിനടുത്താണ് നാല് വര്‍ഷമായി പെണ്‍വാണിഭ കേന്ദ്രം നടത്തിവന്നത്. ആലുവ സ്വദേശിനിയായ നസീറയാണ് പെണ്‍വാണിഭകേന്ദ്രം നടത്തിയിരുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ചായിരുന്നു പെണ്‍വാണിഭം. കളമശ്ശേരി സ്വദേശിയായ ഹംസക്കോയയാണ് ഇടപാടുകാരെ ഇവിടെ എത്തിച്ചിരുന്നത്.ലൊക്കാന്‍റോ എന്ന വെബ്സൈറ്റില്‍ സ്‌ത്രീകളുമായി സൗഹൃദമെന്ന പേരില്‍ സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കിയാണ് ഇയാള്‍ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. പള്ളുരുത്തി സ്വദേശികളായ മറ്റ് രണ്ട് സ്‌ത്രീകളെക്കൂടി ഇവിടെ ഇടപാടുകാര്‍ക്കായി എത്തിച്ചിരുന്നു. ഇവര്‍ ഇളയ സഹോദരിമാരാണെന്നാണ് നസീറ അയല്‍വാസികളെ ധരിപ്പിച്ചു. മൂവാറ്റുപുഴ സ്വദേശി എല്‍ദോസാണ് ഇവരെ ഇവിടെ എത്തിച്ചിരുന്നത്. ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. 5000 മുതല്‍ 15,000 രൂപ വരെയാണ് ഇവര്‍ ഇടപാടുകാരില്‍ നിന്ന് വാങ്ങിയിരുന്നത്. അയല്‍വാസികളുമായി നസീറ നല്ല സൗഹൃദം സ്ഥാപിച്ചിരുന്നു. പ്രതികളുടെ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
