പത്രമാധ്യമങ്ങളിൽ തൊഴിലവസര പരസ്യം നൽകി യുവതിയായ ഉദ്യോഗാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. വളാഞ്ചേരിയിലെ ഫ്ളക്സ് പ്രിന്‍റിങ് സ്ഥാപനത്തിലേക്ക് ജോലിക്കാളെ ആവശ്യമുണ്ടെന്ന പരസ്യംകണ്ട് എത്തിയ പത്തനംതിട്ട സ്വദേശിയായ യുവതിയാണ് പരാതിപ്പെട്ടിരിക്കുന്നത്.

ജോലി അന്വേഷിച്ചെത്തിയ മുപ്പത്തിമൂന്നുകാരിക്ക് ജോലി നല്‍കിയതിന് ശേഷം ഗുരുവായൂരിലെ ഫ്ലാറ്റില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പ്രിന്റിംഗ് സ്ഥാപനത്തിന്റെ ഉടമയാണ് അറസ്റ്റിലായ പൂക്കാട്ടിരി താഴെത്തെ തൊടി വീട്ടില്‍ ദേവദാസ് എന്ന ബാബു.
വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ എ സുലൈമാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.