ഷാര്‍ജയുടെ ചരിത്ര സാങ്കേതിക സൗകര്യങ്ങള്‍ കേരളവുമായി പങ്കുവയ്‌ക്കാന്‍ തയാറാണെന്നു ഷാര്‍ജ ഭരണാധികാരി ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അലി ഖാസിമി. പൗരാണിക ചരിത്ര രേഖകള്‍ ജന നന്മയ്‌ക്കു വേണ്ടി പങ്കുവയ്‌ക്കും. കേരളത്തിലെ ജനങ്ങള്‍ക്ക് സാങ്കേതിക വൈദഗ്ധ്യം നല്‍കുന്നതിനായി ടെക്‌നിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടും ഡ്രൈവിങ്ങില്‍ പരിശീലന നല്‍കുന്നതിനായി ഡ്രൈവിംഗ് ഇന്‍സ്റിറ്റ്യൂട്ടും കേരളത്തില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുല്‍ത്താനും ആര്‍കൈവ്സും എന്ന വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാര്‍ജ ഭരണാധികാരി.