കോട്ടയം: സമാധാനമായി മരിക്കണ്ടയെന്ന് കോടിയേരിയോട് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. തെക്കോട്ട് എടുക്കണ്ടേ പ്രായമെത്രയായെന്നും ഇനിയെങ്കിലും നേരാവണ്ണം ജീവിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ത്യ ഭരിക്കുന്നത് പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയല്ല. സി.പി.എം ആക്രമണം അവസാനിപ്പിക്കണമെന്നും പൊന്‍കുന്നത്ത് നടത്തിയ വിവാദ പ്രസംഗത്തില്‍ ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കേരള പോലീസില്‍ മോദി ഭക്തര്‍ ഉണ്ട്. അവരിലാണ് പ്രതീക്ഷ. കേരള പോലീസിന് ബി.ജെ.പി മന്ത്രിമാരെ സല്യൂട്ട് ചെയ്യേണ്ട കാലം വിദൂരമല്ലന്നും ശോഭ പറഞ്ഞു.