ബംഗളൂരു: ഗ്രൂപ്പ് സെല്‍ഫിയെടുക്കുന്നതിനിടെ യുവതിയെ തനിക്കരികിലേക്ക് പിടിച്ച് വലിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പൊതുവേദിയില്‍വച്ച് യുവതിയുടെ അനുവാദമില്ലാതെ കൈയ്യില്‍ കയറി പിടിച്ച മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ബിജെപിയും സിദ്ധരാമയ്യക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.